എല്ലാവിധ ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ബോളിവുഡ് താരം വരുണ്‍ ധവാനും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാളും വിവാഹിതരാകുന്നു. ഇതോടെ താരവിവാഹങ്ങളായ ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹങ്ങള്‍ക്ക് പിന്നാലെ വീണ്ടുമൊരു താരവിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ്.സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍.
ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ വച്ചാണ് തങ്ങളിരുവരും പ്രണയത്തിലായതെന്ന് വരുണ്‍ തുറന്നു സമ്മതിച്ചിരുന്നു. മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ് വരുണ്‍ സിനിമയിലെത്തിയത്.എന്നാല്‍ പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്. മെ തേരാ ഹീറോ, ദില്‍വാലെ, ഡിഷ്യും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സൂയി ധാഗയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Post Your Comments