ഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കേന്ദ്രമന്ത്രിയുടെ അഭാവത്തെയും രോഗവിവരത്തെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യം സുസ്ഥിര വികസന പാതയിലാണെന്ന് പീയുഷ് ഗോയൽ പറഞ്ഞു. 2022 ൽ പുതിയ ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാകും.
നോട്ട് നിരോധനം കൊണ്ട് കേന്ദ്ര സർക്കാർ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിച്ചു.ഇതുവരെ കിട്ടാത്ത കടങ്ങളെക്കുറിച്ച് കേന്ദ്രം റിസർവ് ബാങ്കിനോട് കണക്കുകൾ ചോദിച്ചിട്ടുണ്ട്. ബാങ്കിങ് രംഗത്ത് പുതിയ പരിഷ്ക്കരണം കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments