തിരുവനന്തപുരം: രണ്ട് കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചകവാതകം നല്‍കുമെന്ന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. എട്ട് കോടി സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതി വിപുലീകരിക്കും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും. മൊബൈല്‍ ഫോണ്‍ കോമണ്‍ സര്‍വീസ് സെന്ററുകളെ ഇതില്‍ കേന്ദ്ര ബിന്ദുക്കളാക്കും. അഞ്ചു വര്‍ഷത്തിനിടെ മൊബൈല്‍ ഡേറ്റ ഉപയോഗം അന്പതിരട്ടിയാക്കി. ഹൈവേ വികസനത്തില്‍ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നില്‍. ഒരു ദിവസം 27 കിലോ മീറ്റര്‍ ഹൈവേ നിര്‍മിക്കുന്നുവെന്ന് ധനമന്ത്രി. ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്നുലക്ഷം കോടി കവിഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിക്ക് ഇതുവരെ 35,000 കോടി നല്കി. ആദായനികുതി വരുമാനം 12 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവന്‍ രണ്ടു വര്‍ഷത്തിനകം ഓണ്‍ലൈന്‍ ആക്കും. റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കും. റീഫണ്ടും ഉടനെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു.
Post Your Comments