അബുദാബി: യു.എ.ഇയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിയ്ക്ക് കയറുന്നവരുടെ എണ്ണം കൂടുന്നു. യുഎയില്‍ കഴിഞ്ഞ വര്‍ഷം വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള 140 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പിടികൂടിയത്.. യുഎഇയിലെ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയാണ് ഇക്കാര്യം അറിയച്ചത്.
വിദേശത്ത് നിന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സ്വദേശികള്‍ യുഎഇയില്‍ ഹാജരാക്കുന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റകള്‍ പിടിച്ചെടുത്ത കാര്യം മന്ത്രി വ്യക്തമാക്കിയത്. അതെസമയം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ എംബസി ഉള്‍പ്പെടെയുള്ള അധികൃതര്‍ പരിശോധിച്ച് അത് സ്റ്റാമ്പ് ചെയ്യാതെ അംഗീകരിക്കില്ല. അതോടൊപ്പം തന്നെ സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അംഗീകാരം നല്‍കാറുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Post Your Comments