ന്യൂഡല്‍ഹി: നിയമം നടപ്പാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുക്കുന്നത് അപകടമാണെന്ന് കര്‍ണാടക കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ. എഐഎഡിഎംകെ നേതാവ് ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കാന്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കണ്ടെത്തലിലൂടെ വാര്‍ത്തകളിലെ നിറസാന്നിധ്യമായ രൂപയാണ് എസ്പി ചൈത്ര തെരേസ ജോണിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
രാഷ്ട്രീയവും നിയമസംവിധാനവും തമ്മിലുള്ള പ്രശ്‌നമാണിത്. രാഷ്ട്രീയക്കാരെ കയ്യേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്തതിനാണ് നടപടിയെങ്കില്‍ അത് അംഗീകരിക്കാം. എന്നാല്‍ നിയമം നടപ്പാക്കിയതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥയ്‌ക്കെതിരെ അന്വേഷണവും ശിക്ഷാ നടപടിയുമായി രംഗത്തുവരുന്നത് അപകടമാണ്. ഇത് നിയമം നടപ്പാക്കുന്നതില്‍ നിന്നും യുവഓഫീസര്‍മാരെ പിന്തിരിപ്പിക്കുമെന്നും രൂപ പറഞ്ഞു. മറ്റ് ഓഫീസര്‍മാര്‍ രാഷ്ട്രീയക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുമ്പോള്‍, ദ്രുതഗതിയില്‍ നടപടിയെടുത്ത ചൈത്ര ന്യായമായ കാര്യമാണ് ചെയ്തതെന്ന് പിന്നീട് ദേശീയമാധ്യമത്തിനോടും അവര്‍ പ്രതികരിച്ചു. ചൈത്രയ്ക്ക് പിന്തുണ നല്‍കണമെന്നും ഐപിഎസ് അസോസിയേഷനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments