Latest NewsIndia

ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ഇത്തവണ വിജയിക്കില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതാണെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന സമയം ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള ശ്രമം ഇത്തവണ വിജയിക്കില്ലെന്നും വ്യക്തമാക്കി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ല്‍ മോദി അധികാരത്തില്‍ എത്തിയപ്പോഴും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 10 കോടി തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. ഇത്തരത്തില്‍ ഇപ്പോള്‍ വീണ്ടും കുറേ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് കേന്ദ്രസര്‍ക്കാരെന്നും യെച്ചൂരി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button