Latest NewsIndia

പൂജാരിയെ വിട്ടു നല്‍കാന്‍ തയ്യാറെന്ന് സെനഗല്‍; ഒളിവില്‍ കഴിഞ്ഞത് ആന്‍റണി ഫെര്‍ണണ്ടസ് എന്ന് പേര് മാറ്റി

ബംഗളുരു:  സെനഗലിലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ വിട്ടു നല്‍കാന്‍ സെനഗല്‍ തയ്യാറെന്ന് പ്രദേശിക മലയാള വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട്. നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍. ഗിനിയ, ഐവറി കോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുന്നതിനിടയിലാണ് പൂജാരി പിടിയിലായത്. സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാര്‍ബര്‍ ഷോപ്പില്‍ വെച്ച്‌ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം പത്തൊമ്ബതിനാണ് സെനഗലില്‍ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇയാളെ വിട്ടുകിട്ടാനുളള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുന്നതിനിടെ പൂജാരിയെ വിട്ടുനല്‍കാന്‍ തയ്യാറെന്നു സെനഗല്‍ ഇന്ത്യയെ അറിയിച്ചത്.

സെനഗലിലെ പട്ടണമായ ഡാക്കറില്‍ നമസ്തേ ഇന്ത്യ എന്ന പേരില്‍ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം അറുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button