മുവാറ്റുപുഴ : വൈദിക വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. കാണിനാട് കുറ്റ പറപ്പിള്ളികുഴിയില് ജോണിയുടെ മകന് ഡീക്കന്‍ കുര്യാക്കോസ് ജോണ്‍ ആണ് മരിച്ചത്.
മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് മാമലശ്ശേരി കുന്നിതാഴം ഭാഗത്തായിരുന്നു അപകടം സംഭവിച്ചത്. യാക്കോബായ സഭയുടെ വെട്ടിക്കല്‍ തിയോളജി സെമിനാരി അവസാനവര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു.
Post Your Comments