ഗുവഹാത്തി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധം ശക്തം. വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായത്. ഇതേ തുടര്‍ന്ന് അസമില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ യുവാക്കള്‍ നഗ്‌നരായി പ്രതിഷേധിച്ചു. മൂന്ന് യുവാക്കളാണ് സെക്രട്ടേറിയറ്റിനു മുമ്പില്‍ പ്രതിഷേധവുമായി എത്തിയത്. ജനുവരി എട്ടിനാണ് പൗരത്വ ബില്‍ ലോക്സഭ പാസാക്കിയത്.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ബില്‍. അയല്‍ രാജ്യങ്ങളില്‍നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കടന്നുകയറ്റം വര്‍ധിക്കുന്നുവെന്ന ഭീതിയെ തുടര്‍ന്ന് ബില്ലിനെതിരെ നേരത്തെതന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. ജനുവരിയിലും പാര്‍ലമെന്റിന് മുന്നില്‍ 10 അസം യുവാക്കള്‍ നഗ്‌നരായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
Post Your Comments