പുതിയ മോഡൽ വാഗണർ വിപണിയിൽ എത്തിച്ചതിനു പിന്നാലെ ആള്‍ട്ടോ ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പും മാരുതി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു.2019 ഒക്ടോബറില്‍ പുത്തൻ ആൾട്ടോ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍കര്‍ശനമാക്കുന്നതിനാൽ അടിമുടി മാറ്റത്തോടെയായിരിക്കും പുതിയ ആൾട്ടോ എത്തുക. കൂടാതെ ആള്‍ട്ടോയുടെ നാല്‍പതാം വാര്‍ഷികത്തിലാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നു എന്നതാണ് പ്രത്യേകത. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments