കൊച്ചി: നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ സംവിധായകന്‍ മേജര്‍ രവി രംഗത്ത്. പത്മഭൂഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അതിനെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിമർശിക്കുന്നത് ശരിയല്ലെന്നും മേജർ രവി വ്യകത്മാക്കി. ഇന്ത്യ ക്രയോജനിക്ക് സാങ്കേതിവിദ്യ കൈവരിക്കുന്നതിനെതിരായ ഗൂഢാലോചനയുടെ ഇരയാണ് നമ്പി നാരായണനെന്നും അദ്ദേഹത്തെ തരംതാണ പ്രസ്താവനകള്‍ ഇറക്കി വേദനിപ്പിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷങ്ങളോളം മാനസികമായും വ്യക്തിപരമായും പീഡനം നേരിട്ട വ്യക്തിയാണ് നമ്പി നാരായണൻ. ഇപ്പോള്‍ അദ്ദേഹം കുറ്റവിമുക്തനാണെന്നും അതിനാല്‍ തന്നെ ഈ വിധിയെ മാനിക്കണമെന്നും മേജര്‍ രവി കൂട്ടിച്ചേർത്തു. നമ്പി നാരായണന് പുരസ്‌കാരം ലഭിക്കാനായി അദ്ദേഹം നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ആരോപിച്ച് സെൻകുമാർ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മേജർ രവിയുടെ പ്രതികരണം.
Post Your Comments