ചെറുതോണി: റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന 87കാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 9.30-ന് പതിനാറാംകണ്ടം എക്രേച്ച് പടിയില്‍ കുറ്റിക്കാട്ട് ജെയ്മോന്റെ വീട്ടിലാണ് അപകടമുണ്ടായത്. ജെയ്മോനും അമ്മ ത്രേസ്യാമ്മയുമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവസമയത്ത് ജെയ്മോന്‍ വീട്ടില്‍ ഇല്ലായിരുന്നു. തീ കത്തുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി ത്രേസ്യാമ്മയെ രക്ഷപ്പെടുത്തി. നാട്ടുകാരും മുരിക്കാശ്ശേരി പോലീസും ചേര്‍ന്ന് തീയണച്ചു.
അതേസമയം, കുട്ടിക്കാനം പോലീസ് ക്യാമ്പിന് പിന്നിലുള്ള നാല് മൊട്ടക്കുന്നുകളും അമ്പത്തിയാറാം മൈലിനു സമീപത്തുള്ള വനം വകുപ്പിന്റെ ഭൂമിയിലും വ്യാഴാഴ്ച കാട്ടുതീ പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം അഗ്‌നിരക്ഷാസേന തീയണച്ചു.
Post Your Comments