പത്തനംതിട്ട: കാണാതായ വിദ്യാര്‍ഥികളെ കോയന്പത്തൂർ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂരില്‍നിന്നു കാണാതായ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ അമല്‍ പി. കുമാര്‍ (19) ,സൂര്യ എസ്.നായര്‍ ( 18) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോയന്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ റ്റിഎന്‍ നഗറിനു സമീപം റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രദേശവാസികളാണ് പാളത്തിൽ മൃതദേഹങ്ങള്‍ കണ്ട വിവരം റെയില്‍വേ പോലീസിനെ അറിയിച്ചത്.
അടൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇരുവരുടെയും മൃതദേഹത്തിലുണ്ടായിരുന്നു. കാര്‍ഡിന്റെ ചിത്രം റെയില്‍വേ പോലീസ് വാട്ട്സ്ആപ്പിലൂടെ അടൂര്‍ പോലീസിനു കൈമാറി വിദ്യാര്‍ഥികളെ തിരിച്ചറിയുകയായിരുന്നു. മൃതദേഹങ്ങൾ കോയന്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നു. ഇരുവരെയും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തൽ അടൂര്‍ പോലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു.
Post Your Comments