Latest NewsIndia

ഇടക്കാല ബജറ്റ് ; ബാങ്കിങ് രംഗത്ത് പുതിയ പരിഷ്ക്കരണം

ഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അഭാവത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണം നടത്തുകയാണ്.നവ ഭാരതത്തിനായി വിവിധ പദ്ധതികൾ കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി ബജറ്റിൽ പറഞ്ഞു. ബാങ്കിങ് മേഖലയിൽ കേന്ദ്ര സർക്കാർ നൂതന പരിഷ്കരണങ്ങൾ കൊണ്ടുവന്നെന്നും ഇതുവരെ കിട്ടാത്ത കടങ്ങളെക്കുറിച്ച് കേന്ദ്രം റിസർവ് ബാങ്കിനോട് കണക്കുകൾ ചോദിച്ചിട്ടുണ്ടെന്നും ബജറ്റിൽ പറഞ്ഞു.

നോട്ട് നിരോധനം കൊണ്ട് കേന്ദ്ര സർക്കാർ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിച്ചു.ബിനാമി ഇടപാടുകൾ തടഞ്ഞുവെന്നും ബജറ്റിൽ പറഞ്ഞു.

ചികിത്സയിലുള്ള ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയൽ ആശംസിച്ചു. അരുൺ ജയ്‍റ്റ്‍ലിയുടെ അഭാവത്തിലാണ് പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്‍റെ ചുമതല നൽകിയത്. രാജ്യം വികസനത്തിലേക്കും സമ്പൽസമൃദ്ധിയിലേക്കുമുള്ള പാതയിലാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പീയുഷ് ഗോയൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button