ചിറ്റൂര്‍ : രണ്ട് കിലോഗ്രം കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. എറണാകുളം ആലുവ കിടങ്ങേടത്ത്‌വീട്ടില്‍ എ. ബഷീര്‍ (34) ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഗോപാലപുരത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഇയാള്‍ പിടിയിലാവുന്നത്.
എറണാകുളത്ത് വില്‍പ്പന നടത്തുവാനായിരുന്നു ഇയാള്‍ കഞ്ചാവ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാണ് ബഷീര്‍ പൊലീസിന്റെ വലയിലായത്. ചിറ്റൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടറും ഗോപാലപുരം എക്‌സൈസ് ചെക്‌പോസ്റ്റ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Post Your Comments