Latest NewsIndia

‘ ഉറി ‘ യ്ക്ക് പലിശ ചേർത്ത് ഇന്ത്യ നൽകിയ തിരിച്ചടിയാണ് സർജ്ജിക്കൽ സ്ട്രൈക്ക്, രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കയ്യടിയുടെ ആരവത്തിൽ

. അതേ സമയം സഭയുടെ മുൻ നിരയിലിരുന്ന രാഹുൽ ഗാന്ധിയും,മന്മോഹൻ സിംഗ് ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കളും മൗനം പാലിച്ചത് ശ്രദ്ധേയമായി.

ന്യൂഡൽഹി : ഇന്ത്യയെ ലോകത്തിനു മുന്നിൽ എടുത്തുകാട്ടിയ നാലര വർഷത്തെ നേട്ടങ്ങളാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ ഇടം നേടിയത്. അതിനൊപ്പം ശത്രുരാജ്യങ്ങളെ തകർക്കാൻ ഇന്ത്യ സ്വീകരിച്ച മാർഗ്ഗങ്ങളും അദ്ദേഹം എടുത്തുകാട്ടി.നയപ്രഖ്യാപനത്തിൽ പ്രധാനമായും ഇടം പിടിച്ചത് ഉറി ആക്രമണത്തിനു പലിശ ചേർത്ത് ഇന്ത്യ നൽകിയ തിരിച്ചടി സർജ്ജിക്കൽ സ്ട്രൈക്ക് ആയിരുന്നു.

ലോകത്തിനു മുന്നിൽ ഇന്ത്യയുടെ നയമെന്താണെന്ന്,യുദ്ധതന്ത്രമെന്താണെന്ന് കാണിച്ച് നൽകിയത് സർജ്ജിക്കൽ സ്ട്രൈക്കിലൂടെയാണെന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗം നിറഞ്ഞ കൈയ്യടികളോടെയാണ് സഭ സ്വീകരിച്ചത്. അതേ സമയം സഭയുടെ മുൻ നിരയിലിരുന്ന രാഹുൽ ഗാന്ധിയും,മന്മോഹൻ സിംഗ് ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കളും മൗനം പാലിച്ചത് ശ്രദ്ധേയമായി. ഭാരത രത്ന നേടിയ പ്രണബ് മുഖർജിയെ കുറിച്ചുള്ള പരാമർശവും കോൺഗ്രസിനെ മൗനത്തിലാഴ്ത്തി.

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട പുതിയ കരാറുകൾ കഴിഞ്ഞ വർഷം ഒപ്പുവെച്ചു. പുതിയ പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങലും രാജ്യത്തിലെ തദ്ദേശീയ ഉൽപാദനവും ‘മേയ്ക്ക് ഇൻ ഇന്ത്യ’ എന്ന പദ്ധതിയുടെ രാജ്യത്തെ സൈനിക സ്വാശ്രയത്വം വർധിപ്പിക്കുന്നതിനും സഹായിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ പ്രതിരോധത്തെ അവഗണിക്കുന്നത് രാജ്യത്തിന്റെ ഭാവിക്ക് ഹാനികരമാണെന്നും എൻ ഡി എ സർക്കാർ വിശ്വസിക്കുന്നതായി രാം നാഥ് കോവിന്ദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button