Latest NewsTechnology

ആവര്‍ത്തനപ്പട്ടികക്ക് 150 വയസ് ,ഓര്‍ക്കുന്നുണ്ടോ കെമിസ്ട്രി ക്ലാസ്

യുനെസ്‌കോയുടെ അന്താരാഷ്ട്ര ആവര്‍ത്തന പട്ടിക വര്‍ഷാചരണം ആരംഭിച്ചു. നോബല്‍ സമ്മാന ജേതാവും റഷ്യയുടെ സയന്‍സ് മന്ത്രിയും ചേര്‍ന്നായിരുന്നു ഉത്ഘാടനം.

ആവര്‍ത്തന പട്ടിക നിലവില്‍ വന്നിട്ടു 150 വര്‍ഷം തികയുന്ന വേളയില്‍ 2019 അന്താരാഷ്ട്ര ആവര്‍ത്തന പട്ടിക വര്‍ഷമായി ആചരിക്കുവാനാണ് തീരുമാനം. മൂലകത്തിലെ പ്രോട്ടോണുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക രൂപീകരിച്ചിരിക്കുന്നത്. രസതന്ത്രം പഠിച്ചുട്ടുള്ള ഏവര്‍ക്കും സുപരിചിതമായ ചിത്രമാണ് ആവര്‍ത്തന പട്ടികയുടേത്.

റഷ്യന്‍ ശാസ്ത്രജ്ഞനായ ദിമിത്രി മെന്‍ഡിലീവ് 1869 ലാണ് പട്ടിക്ക് രൂപം നല്‍കിയത്. പട്ടികയുടെ പ്രാധാന്യവും ആധുനിക ശാസ്ത്രത്തിലെ അതിന്റെ സ്വാധീനവും ഓര്മപെടുത്തുക എന്നതാണ് വര്‍ഷാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ശാസ്ത്ര രംഗത്തെ ഏറ്റവും മികച്ചൊരു നേട്ടമായാണ് പട്ടികയെ കാണുന്നത്. വര്‍ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രികരിച്ചുള്ള പരിപാടികള്‍ക്കും യുനെസ്‌കോ ലക്ഷ്യമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button