KeralaNews

ബജറ്റില്‍ പദ്ധതികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത് 39,807 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാമത് ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി തോമസ് ഐസക്ക് ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. നവോത്ഥാനത്തെ കുറിച്ച് സംസരിച്ചു കൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്. 39,807 കോടി രൂപയാണ് ബജറ്റില്‍ പദ്ധതി അടങ്കല്‍ തുകയായി വകയിരുത്തിയിരിക്കുന്നത്. അതേസമയം നവ കേരള നിര്‍മ്മിതിക്കായി 25 പദ്ധികളാണ് ബജറ്റില്‍ അവതരിപ്പിക്കുന്നത്.
റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയുക്ത പദ്ധതികളായിരിക്കും ഇവ.

അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിലും വിഴിഞ്ഞം ഹാര്‍ബറിലും വിപുലമായ പദ്ധതികളാണ് ബജറ്റില്‍ ആവിഷ്‌കാരം ചെയ്തിരിക്കുന്നത്.  കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായ ശൃംഘയും വിഴിഞ്ഞ തുറമുഖത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button