ബംഗളൂരൂ: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്.
കഴിഞ്ഞ വെള്ളയാഴ്ചയായിരുന്നു കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകള്‍ മരിച്ചത്. സംഭവത്തില്‍ പ്രസാദം വിതരണം ചെയ്ത ലക്ഷ്മി (46), അമരാവതി (28), പാര്‍വതമ്മ (40) എന്നിവരെ അറസ്റ്റ് ചെയ്തു. സരസ്വതമ്മ, കവിത എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
കാമുകനായ ലോകേഷിന്റെ ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലക്ഷ്മി പ്രസാദത്തില്‍ രാസപദാര്‍ഥം കലര്‍ത്തിയത്. ഈ പ്രസാദം മറ്റുള്ളവരും കഴിച്ചതോടെ വന്‍ ദുരന്തമുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ മരിക്കുകയും പതിനൊന്നോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമാണ് പ്രസാദത്തില്‍ കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തെ സഹായിച്ചതിന് ലോകേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷ്മിയും ലോകേഷും തമ്മിലുള്ള അവിഹിത ബന്ധമാണ് പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ കാരണമായത്. മരിച്ച സരസ്വതമ്മയുടെ മകള്‍ ശ്രീ ഗൗരിയാണ് ലോകേഷിന്റെ ഭാര്യ. ഇവരെ കൊല്ലുകയായിരുന്നു മൂവര്‍ സംഘത്തിന്റെ ലക്ഷ്യം.
ചിന്താമണിയില്‍ സ്വര്‍ണപ്പണിക്കാരനായ ഭര്‍ത്താവിന്റെ കടയില്‍നിന്നാണ് ലക്ഷ്മി രാസപദാര്‍ഥം കൈക്കലാക്കിയത്. ലോകേഷും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ ഗൗരിയും കുടുംബവും പലതവണ ചോദ്യം ചെയ്തിരുന്നു. മുൻപും ലക്ഷ്മി ഗൗരിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായാണ് കണ്ടെത്തൽ. .
Post Your Comments