ന്യൂഡല്‍ഹി : മുന്‍ സിബിഐ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് അസ്താനയുടെ പുതിയ നിയമനത്തിനെതിരായി സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി തള്ളി. സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടറായിട്ടായിരുന്നു രാകേഷ് ആസ്താനയുടെ പുതിയ നിയമനം. ഇതിനെ ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എല്‍. ശര്‍മ്മ നല്കിയ ഹര്‍ജ്ജിയാണ് കോടതി തള്ളിയത്.
അസ്താനയ്ക്കെതിരെ എഫ്ഐആര്‍ നിലനില്‍ക്കേ സിവില്‍ എവിയേഷന്‍ ഡയറക്ടറായി നിയമിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വ്യവയായി മോയിന്‍ ഖുറേഷിയുമായി ബന്ധമുള്ള കള്ളപ്പണ ഇടപാടില്‍ രണ്ട് കോടി കൈക്കൂലി വാങ്ങിയെന്നതാണ് അസ്താനയ്ക്കെതിരായ ആരോപണം.
എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റീസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയെ ജനുവരി 17നാണ് സിമവില് എവിയേഷന്‍ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Post Your Comments