Latest NewsNewsIndia

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലാണ് സംഭവം

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച്ച നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇതേ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനായി ജീവനക്കാര്‍ നോക്കിയപ്പോഴാണ് പാത്രത്തില്‍ പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് ദിഗ്രാസ്‌കര്‍ ഉത്തരവിട്ടു. ഈ സംഭവം വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ഡിഇഒയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പരിശേധന നടത്തുന്നതിനായി ഒരു അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതായിരിക്കും-പ്രശാന്ത് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button