Latest NewsIndia

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്

ജയ്പൂര്‍•രാജസ്ഥാനിലെ രാംഗഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസിന്റെ ഷഫിയ സുബൈര്‍ 12,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത്.

ഈ വിജയത്തോടെ 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 100 ആയി. ബി.ജെ.പിയ്ക്ക് 73 അംഗങ്ങളാണ് ഉള്ളത്.

ഷഫിയയ്ക്ക് 44.77 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ സുഖ്വന്ത് സിംഗിന് 38.20 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

12,228 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം. ജനുവരി 28 ന് നടന്ന തെരഞ്ഞെടുപ്പില്‍ 20 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഇവരില്‍ ബി.എസ്.പി സ്ഥാനാര്‍ഥി ജഗത് സിംഗ് അടക്കമുള്ള 18 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായി.നോട്ടയ്ക്ക് 241 വോട്ടുകള്‍ ലഭിച്ചു.

മുന്‍ കേന്ദ്രമന്ത്രി നട് വര്‍ സിംഗിന്റെ മകനാണ് ജഗത് സിംഗ്.

ബി.എസ്.പി സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ഡിസംബര്‍ 7 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം രാംഗഡില്‍ വോട്ടെടുപ്പ് നടത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button