മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം പേരന്‍പ് തിയേറ്ററുകളിലേക്ക്. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ഇതിനോടകം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിക്കഴിഞ്ഞു.
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നാളെ ഫെബ്രുവരി ഒന്നിന് തിയേറ്ററുകളില്‍ എത്തും. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഒരേസമയമാണ് റിലീസ് ചെയ്യുന്നത്.
Post Your Comments