തിരുവനന്തപുരം: സിനിമാ ടിക്കറ്റിന്റെ നിരക്ക് കൂടുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. കൂടാതെ മദ്യത്തിനും വില കൂടും. മദ്യത്തിന് രണ്ട് ശതമാനവും, സിനിമാ ടിക്കറ്റിന് പത്ത് ശതമാനവുമായാണ് നികുതി ചുമത്തിയത്. മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചതോടെ ബിയറും വൈനും ഉള്‍പ്പെടെയുള്ള എല്ലാ മദ്യങ്ങളുടേയും വില കൂടും. 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.
കൂടാതെ നിത്യോപയോഗ വസ്തുക്കള്‍ക്ക് വില കൂടും. ഭൂരിഭാദം ഉല്‍പ്പന്നങ്ങളുടേയും വില കൂടുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ മനസ്സിലാകുന്നത്. വലിയ വീടുകള്‍ക്ക് അധികം നികുതി ഈടാക്കുമെന്നും ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു. ആഡംഭര വസ്തുക്കളുടെ വില ഉയരും. ഇലട്രോണിക് ഉത്പന്നങ്ങളുടെ വിലയും കൂടും. സോപ്പ്, ടൂത്ത് പേസ്റ്റ.് ശീതള പാനീയങ്ങള്‍, ചോക്‌ലേറ്റ,് കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, എസി, ഫ്രിഡ്ജ്, പാക്കറ്റ് ഭക്ഷണം, വാഷിംഗ് മെഷീന്‍, പെയിന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍സ്, ബിസ്‌കറ്റ്, ബ്രാന്‍ന്റഡ് വസ്ത്രങ്ങള്‍, സ്വര്‍ണം എന്നിവയാണ് വില കൂടിയ മറ്റ് ഉല്‍പ്പന്നങ്ങള്‍.
Post Your Comments