ലക്നൗ: ശബരിമല യുവതി പ്രവേശം അനുവധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ശബരിമലയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രവേശനം നല്കുന്ന വിധിയാണ് കോടതി നടപ്പിലാക്കാന്‍ പ്രഖ്യാപിച്ചതൊന്നും മോഹന്‍ ഭാഗവത് പറഞ്ഞു. കുംഭമേളയോടനുബന്ധിച്ച് പ്രയാഗ് രാജില്‍ വി.എച്ച്.പി സംഘടിപ്പിച്ച ധരം സന്‍സദിലാണ് ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്.
ഭക്തരായ ഒരു സ്ത്രീയും ശബരിമലയില്‍ പോകാന്‍ തയ്യാറായില്ല. അപ്പോഴാണ് ശ്രീലങ്കയിലെ യുവതിയെ കൊണ്ടുവന്ന് പിന്‍വാതിലിലൂടെ കയറ്റിയതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം സുപ്രിംകോടതി മാനിച്ചില്ല. മാത്രമല്ല ഹിന്ദുക്കളുടെ വികാരം വേദനിക്കപ്പെടുമെന്ന് കേടതി ഒാര്മ്മിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments