![](/wp-content/uploads/2019/01/dr-2.jpg)
തിരുവനന്തപുരം: പഠനവൈകല്യത്തിന് കൗണ്‍സിലിംഗ് തേടിയെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മനശാസ്ത്രജ്ഞന്‍ ഗിരീഷിനെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 13 വരെയാണ് റിമാന്‍ഡ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതിന് മുൻപും ഇയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഉന്നത ഇടപടല്‍ ഉണ്ടയാതിനെ തുടര്‍ന്ന് ആദ്യ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യം തള്ളിയതിനാല്‍ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ഈ എഫ്‌ഐആര്‍ റദ്ദാക്കിയത്.
Post Your Comments