മഹാത്മാഗാന്ധിയുടെ കോലത്തില്‍ വെടിയുതിർത്ത് രക്തം വരുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച ഹിന്ദു മഹാസഭയുടെ പരിപാടിക്കെതിരെ പ്രതിഷേധവുമായി കെഎസ്‌യു. നാഥൂറാം വിനായക് ഗോഡ്സെയുടെ രൂപം തൂക്കിലേറ്റിയാണ് കെഎസ്‌യു പ്രതിഷേധിച്ചത്. അതേസമയം ഗാന്ധി കോലത്തിന് നേരെ വെടിയുതിർക്കുകയും ചിത്രം കത്തിക്കുകയും ചെയ്ത ഹിന്ദു മഹാ സഭയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു. ജനങ്ങളെ ശരിയായ പാതയില്‍ നടക്കാന്‍ പ്രേരിപ്പിച്ച വ്യക്തി എന്ന നിലയില്‍ ലോകമാകെ ഗാന്ധിജി എക്കാലവും സ്മരിക്കപ്പെടും എന്ന കുറിപ്പും പോസ്റ്റ് ചെയ്താണ് സൈറ്റ് ഹാക്ക് ചെയ്തത്.
ചിത്രത്തിന് നേരെ വെടിയുതിര്‍ത്ത അഖില ഭാരത ഹിന്ദു മഹാസഭ വനിതാ നേതാവ് പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്ബുക്ക് പേജിലും മലയാളികളുടെ വൻപ്രതിഷേധമാണ് നടക്കുന്നത്. അതേസമയം സംഭവത്തില്‍ അലിഗഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയുന്ന എട്ട് പേരുൾപ്പെടെ പന്ത്രണ്ട് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments