കേരളാബാങ്ക് ഈ വര്‍ഷം തന്നെ രൂപീകരിക്കും. നബാര്‍ഡ് മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ സമവായമുണ്ടാകുമെന്നും ബജറ്റില്‍ പറഞ്ഞു. ഓഗസ്റ്റിലായിരുന്നു പതിനാല് ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപൂകരിക്കാന്‍ റിസര്‍വ് ബാങ്കിന് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. അപേക്ഷ നബാര്‍ഡിന്റെ ശുപാര്‍ശയ്ക്കായി ആര്‍.ബി.ഐ കൈമാറുകയും ചെയ്തിരുന്നു.
എല്ലാ എതിര്‍പ്പുകളും മറികടന്ന് ഈ വര്‍ഷം തന്നെ കേരളാ ബാങ്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കി. അതോടൊപ്പം കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷക്ക് പദ്ധതി വരുന്നതായും ധനമന്ത്രി തോമസ് ഐസക് . നാല് ഭാഗങ്ങളായി സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. എല്ലാ മെഡിക്കല്‍ കോളജിലും ഓങ്കോളജി. എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍
Post Your Comments