![](/wp-content/uploads/2018/12/beginningstreatment-can-i-go-to-rehab-instead-of-jail-article-photo-hands-of-prisoner-holding-black-metal-bars-criminal-locked-in-jail-waiting-for-release-626843165-600x379.jpg)
കണ്ണൂര്‍ : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തിമിരി കാരയാട് സ്വദേശി പി.സി ചന്ദ്രനെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
ഏഴു വര്‍ഷം തടവും 45,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയടയ്ക്കുന്നില്ലെങ്കില്‍ ഭര്‍ത്താവ് ഒന്‍പത് മാസം കൂടി തടവനുഭവിക്കണം. പിഴ സംഖ്യ ഭാര്യക്കും മക്കള്‍ക്കും തുല്യമായി വീതിച്ചു നല്‍കണംയ 2017 ഒക്ടോബര്‍ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ചന്ദ്രന്‍ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് കേസ്.
Post Your Comments