പങ്കാളിയുമായുള്ള അകൽച്ച നിങ്ങളെ അലട്ടുന്നുവോ? അവരുമായി കൂടുതൽ അടുക്കാൻ ചിലകാര്യങ്ങൾ ചെയ്യുന്നത് നിങ്ങളെ സഹായിക്കും. ശാരീരിക ബന്ധത്തിനപ്പുറം നിങ്ങളെ അവരുമായി അടുപ്പിക്കുന്ന കാര്യങ്ങളുമുണ്ട്. അവയിൽ ചിലത്:
1. ഒന്നിച്ചുള്ള നൃത്ത പഠനം
സൽസ, ടാങ്കോ പോലുള്ള പുതിയ നൃത്ത രൂപങ്ങൾ പഠിക്കാനായി ഒന്നിച്ചുപോകുന്നത് കൂടുതൽ അടുക്കാന്‍ സഹായിക്കും. ക്ലാസ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ ആണെങ്കിൽ പോലും അതിന്റെ ഗുണം ലഭിക്കും.
2. ഉല്ലാസ വേളകൾ
ആഴ്ചയിൽ ചുരുങ്ങിയത് ഒരു തവണ പുറത്തുപോകുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും ബന്ധം ദൃഡപ്പെടുത്തും. നഗരത്തിലെ ഒരു പാർക്കിൽ ആണെങ്കിലും പുരയിടത്തിലെ ഒഴിഞ്ഞ സ്ഥലത്താണെങ്കിലും ഒന്നിച്ചിരിക്കുന്നത് മാനസിക അടുപ്പമുണ്ടാക്കും.
3. പ്രണയ ലേഖനം എഴുതാം
പഴഞ്ചൻ രീതിയെന്ന് തോന്നിയേക്കാം. സാമൂഹിക മാധ്യമ കേന്ദ്രീകൃത ജീവിതത്തിൽ പഴയകാലത്തെ ഹൃദയഹാരിയായ രീതി എന്ന നിലയിൽ ഇത് പരീക്ഷിക്കാം. ഫാൻസി പേപ്പറിൽ പേന കൊണ്ട് പ്രകീർത്തനം എഴുതുന്നത് പുതിയ അനുഭവമായിരിക്കും. ഇത് നിങ്ങളുടെ ബന്ധത്തിലെ പ്രിയമുള്ള ഓർമയായിരിക്കും.
4. സിനിമാ സമയങ്ങളിൽ ചേർത്തുപിടിക്കുക
ഒന്നിച്ച് സിനിമ കാണാൻ പദ്ധതിയിടുമ്പോള്‍ അതിന് മുമ്പ് കൂടുതൽ സമ്പർക്കം പുലർത്താൻ കഴിയാത്തവർ ഉണ്ടാകും. സിനിമ വേളയിൽ അടുത്തിരുന്ന സംസാരവും മങ്ങിയ വെളിച്ചത്തിൽ പോപ്കോൺ നുണയുന്നതും ഇരുവർക്കുമിടയിൽ അടുപ്പം വർധിപ്പിക്കും. ആഴ്ചകൾക്ക് ശേഷം നിങ്ങളുടെ പങ്കാളിയുമായി അടുക്കാനുള്ള മികച്ച വഴി കൂടിയാണിത്.
5. യാത്രകൾക്കായി സമയം കണ്ടെത്താം
ആഴ്ചകളുടെ അവസാനത്തിൽ ഒരു യാത്രയാകാം. അത് ഒരു പകൽ മാത്രമുള്ള യാത്രയുമാകാം. എന്നാൽ അത് സ്വന്തം നഗരത്തിന് പുറത്താകണം. ദീർഘദൂര ഡ്രൈവിങിന് പകരം കൂടുതൽ താൽപര്യജനകമായ സംഭാഷണത്തിനുള്ള സമയം കണ്ടെത്തുന്നതായിരിക്കണം യാത്ര. ഇത്തരം ഘട്ടങ്ങളിൽ രണ്ടുപേരും തനിച്ചായിരികകണം യാത്രകൾ. അത് നിങ്ങളെ പുതിയ ലോകത്ത് കൊണ്ടുചെന്നെത്തിക്കും.
Post Your Comments