കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഒരാഴ്ച പഴക്കമുള്ള കൊമ്ബനാനയുടെ ജഡം കണ്ടെത്തിയത്. ഫാമില്‍ തമ്ബടിച്ചിരുന്ന കാട്ടാനക്കൂട്ടത്തില്‍ ഉള്‍പ്പെട്ട പതിനഞ്ച് വയസ്സ് പ്രായമുള്ള കൊമ്ബനാനയാണ് ചരിഞ്ഞത്. ഫാമിലെ അഞ്ചാം ബ്ലോക്കില്‍ ഇന്നാണ് ആനയുടെ ജഡം കണ്ടെത്തിയത്.
രാവിലെ ഫാമിലെത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധം കാരണം കശുമാവിന്‍ തോപ്പില്‍ എത്തി പരിശോധിച്ചപ്പോഴാണ് കാട്ടാനയുടെ ജഡം കണ്ടത്. ഉടന്‍തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പഴക്കം മൂലം ഒരു കൊമ്ബ് വേര്‍പെട്ട നിലയിലായിരുന്നു. മാസങ്ങളായി ഫാമിനുള്ളില്‍ കാട്ടാനക്കൂട്ടം തമ്ബടിച്ചിരിക്കുകയാണ്. ഇതുവരെ അഞ്ച് ആനകളാണ് ആറളം ഫാമിനകത്ത് ചരിഞ്ഞത്. മുന്‍പ് ഏഴാം ബ്ലോക്കിലും, നാലാം ബ്ലോക്കിലും, ആനമുക്കിലും, സ്കൂളിന് സമീപത്തുമായി ആനകള്‍ ചരിഞ്ഞിരുന്നു.
Post Your Comments