തിരുവനന്തപുരം: കേരളം 2017-18 വര്‍ഷത്തില്‍ 7.18 ശതമാനം വളര്‍ച്ച കൈവരിച്ചതായി ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തികാവലോകനം. മുന്‍വര്‍ഷം 6.22 ശതമാനമായിരുന്നു വളര്‍ച്ച. 2017-18ല്‍ രാജ്യത്തിനുണ്ടായ 6.68 ശതമാനത്തെക്കാള്‍ കൂടുതലാണ് കേരളത്തിന്റെ വളര്‍ച്ചനിരക്ക്.
നോട്ടുനിരോധനം ഉണ്ടായില്ലെങ്കില്‍ വളര്‍ച്ച ഇതിലും മെച്ചപ്പെടുമായിരുന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ പ്രളയം തുടര്‍ന്നുള്ള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് അതത് പാദത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്. സംസ്ഥാനത്തിന്റെ വളര്‍ച്ചനിരക്ക് അടുത്ത സാമ്പത്തികവര്‍ഷം അവസാനം സാമ്പത്തികാവലോകനത്തിലാണ് പ്രസിദ്ധീകരിക്കുന്നത്.
റവന്യൂ കമ്മി 2017-18ല്‍ 2.51 ശതമാനത്തില്‍നിന്ന് 2.46 ആയി കുറഞ്ഞു. ധനക്കമ്മി 4.29 ശതമാനത്തില്‍നിന്ന് 3.91 ശതമാനമായും കുറഞ്ഞു. കാര്‍ഷിക മേഖലയിലാണ് കൂടുതല്‍ വളര്‍ച്ചയുണ്ടായത്. മുന്‍വര്‍ഷത്തെ 0.02 ശതമാനത്തില്‍നിന്ന് 3.64 ശതമാനമായി ഈ മേഖല വളര്‍ന്നു. ഉത്പന്നമേഖല 7.08 ശതമാനത്തില്‍നിന്ന് 9.28 ശതമാനമായി.
Post Your Comments