KeralaLatest News

സഹോദരങ്ങളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സഹോദരന്മാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ പുല്ലാന്നിമുക്ക് പ്ലാവിള വീട്ടിൽ അജിത്കുമാർ (46) അജുകുമാർ (44) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ വ്യക്തമാക്കിയതോടെ പൊലീസ് അന്വേഷണവും ശക്തമാക്കി. ഇവരെ കൂടാതെ 97 വയസ്സുള്ള അമ്മയും ഈ വീട്ടിലായിരുന്നു താമസം. ഒന്നര ഏക്കറോളം വരുന്ന പറമ്പിന്റെ നടുക്ക് ആണ് ഇവരുടെ വീട്. സഹോദരിമാരും ആയി വസ്തുതർക്കങ്ങൾ നിലനിന്നിരുന്നതായി അയൽക്കാർ പറയുന്നു.
സംഭവത്തിൽ ഫോർട്ട് അസിസ്റ്റന്റ് കമീഷണർ ദിനിലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button