Latest NewsIndia

രാഹുൽഗാന്ധി കോൺഗ്രസ്സിന്റെ ദേശീയ വക്താവിനെ തന്നെ മത്സരാർത്ഥിയാക്കി ഞെട്ടിച്ചു, പക്ഷെ ഉജ്ജ്വല വിജയം നേടിയത് ബിജെപി

രാഹുൽ ഗാന്ധി അദ്ദേഹത്തെ മത്സരാർത്ഥിയാക്കിയത് വലിയ വാർത്തയായിരുന്നു.

ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ത് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി കൃഷണ്‍ മിദ്ദയ്ക്ക് ഉജ്ജ്വല വിജയം. 12248 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയിച്ചത്. രണ്ടുതവണ എംഎല്‍എ ആയിരുന്ന ഹരി ചന്ദ് മിദ്ദയുടെ മരണത്തെ തുടര്‍ന്നാണ് ജിന്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഹരി ചന്ദിന്റെ മകനാണ് കൃഷ്ണന്‍ മിദ്ദ. കോണ്‍ഗ്രസിന് വേണ്ടി ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് മല്‍സരിച്ചത്. രാഹുൽ ഗാന്ധി അദ്ദേഹത്തെ മത്സരാർത്ഥിയാക്കിയത് വലിയ വാർത്തയായിരുന്നു.

ഹരിയാനയിലെ കൈത്താല എംഎല്‍എ ആണ് അദ്ദേഹം. എന്നാൽ നാല് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ് വളരെ പിന്നിലായിരുന്നു.കോണ്‍ഗ്രസ്, ബിജെപി, ഐഎന്‍എല്‍ഡി, ഐഎന്‍എല്‍ഡി വിഭജിച്ച്‌ രൂപം കൊണ്ട ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി) എന്നിവരാണ് ഇവിടെ ജനവിധി തേടിയത്. ജെജെപി സ്ഥാനാര്‍ഥി ദിഗ്‌വിജയ് ചൗത്താല ആദ്യ റൗണ്ട എണ്ണുമ്പോൾ വന്‍ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ അവസാന ലാപ്പില്‍ ബിജെപി മുന്നേറി.ബിജെപി സ്ഥാനാർത്ഥിക്ക് മൊത്തം ലഭിച്ച വോട്ട് 49229 ആണ്.

ജെജെപിക്ക് 37681 വോട്ട് കിട്ടി. പരാജയം സമ്മതിക്കുന്നതായി ദിഗ്‌വിജയ് ചൗത്താലയും രണ്‍ദീപ് സുര്‍ജേവാലയും പറഞ്ഞു.അതേസമയം, പല ബൂത്തുകളില്‍ നിന്നുള്ള വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന് ആക്ഷേപമുയര്‍ന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ബിജെപി ഇതര കക്ഷികള്‍ ബഹളം വച്ചു. പോലീസ് ലാത്തി വീശി എല്ലാവരെയും ഓടിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button