തിരുവനന്തപുരം: ഓക്കി പാക്കേജ് വിപുലീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പറഞ്ഞു. ഇതിനായി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം ഓഖി പാക്കേജിനായി 1000 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മത്സ്യ തൊഴിലാളികള്‍ക്കായുള്ള വിവിധ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശത്തെ താലൂക്ക് ആശുപത്രികളുടെ നവീകരണതിന് 90 കോടി രൂപ. തീരദേശ മേഖലയിലെ ആശുപത്രികള്‍ ഈ വര്‍ഷം നവീകരിക്കും. മത്സ്യത്തൊഴിലാളികള്‍ പലിശ രഹിത വായ്പ നല്‍കാന്‍ മല്‍സ്യ ഫെഡിന് ഒന്‍പത് കോടി രൂപ അനുവദിക്കും എന്നിവയാണ് മികച്ച് പ്രഖ്യാപനങ്ങള്‍. കൂടാതെ മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്്ളറ്റുകള്‍ നിര്‍മ്മിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം. പുനഃരധിവാസത്തിനായി 100 കോടി മാറ്റിവച്ചിട്ടുണ്ട്.
കൃഷി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗവും തകര്‍ച്ചയിലായി. ജീവനോപാധികള്‍ കണ്ടെത്താന്‍ ഒരു വാര്‍ഷികപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 4700 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 118 സ്‌കീമുകളിലായാണ് പദ്ധതി നടപ്പാക്കുക. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനവിഹിതമായി 210 കോടി രൂപ വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 75 കോടിയാക്കി, പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി, വ്യവസായ പാര്‍ക്കുകള്‍ക്കായി 141 കോടി എന്നിവയാണ് ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍.
Post Your Comments