പൊന്നാനി: കൈയില്‍ ഒരു കുടുങ്ങിയ മോതിരം ഊരിയെടുക്കാനായി കുട്ടിയെകൊണ്ട് പാട്ടുപാടിപ്പിച്ച ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ്. പൊന്നാനി മഖ്ദൂമിയ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നിഹാസിന്റെ കൈയിലാണ് മോതിരം കുടുങ്ങിയത്. കൂട്ടുകാരന്റെ മോതിരം വെറുതെ ഒന്ന് വാങ്ങി വീരാളില്‍ ഇട്ടു നോക്കിയതാണ് പക്ഷെ തിരികെ ഊരിയെടുക്കാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല.
അതോടെ കുട്ടി ആകെ പരിഭ്രമത്തിലാകുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നിഹാസിനെ പൊന്നാനി ഫയര്‍സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എന്നാല്‍ കയ്യില്‍ കുടുങ്ങിയ മോതിരം അത് മുറിക്കാനുള്ള ആയുധം വെച്ച് മുറിക്കിച്ചെടുക്കുമ്പോള്‍ ഊരിയെടുക്കുമ്പോള്‍ കുട്ടി പരിഭ്രമിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതി ഡ്രൈവര്‍ ഗംഗാധരനും ഫയര്‍മാന്‍ ബിജുവും ചേര്‍ന്നാണ് നിഹാസിനെ കൊണ്ട് പാട്ട് പാടിച്ചത്.
കുട്ടി പാടുന്നതിനിടയില്‍ ഫയര്‍മാന്‍ ആയുധം ഉപയോഗിച്ച് മോതിരം മുറിച്ചെടുക്കുകയും ചെയ്തു. മുറിച്ച ആ മോതിരം നിഹാസിനെ കൊണ്ട് തന്നെ ഊരിയെടുപ്പിക്കുകയും ചെയ്തു. മോതിരം ഊരിയെടുത്തതോടെ ആശ്വാസത്തോടെ നിഹാസ് പാട്ട് നിര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ ഇതിന്റെ വീഡിയോ എടുത്ത ആരോ ഒരാള്‍ അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ എത്തിയതോടെ വന്‍ പ്രചാരമാണ് ഇതിന് ലഭിച്ചത്.
https://www.facebook.com/salihbinali/videos/10158212901983452/?t=1
Post Your Comments