കൊയിലാണ്ടി : മറ്റൊരാളുടെ കഥ മോഷ്ടിച്ച് സ്വന്തം സിനിമയാക്കി എന്ന പരാതിയില്‍ നടനും സംവിധായകനുമായ ശ്രീനിവാസന്‍ കോടതിയില്‍ ഹാജരായി. കൊയിലാണ്ടി കോടതിയിലാണ് ശ്രീനിവാസന്‍ ഹാജരായത്.
സത്യചന്ദ്രന്‍ പൊയില്‍ക്കാവ് നല്‍കിയ ഹര്‍ജിയിലാണ് ശ്രീനിവാസന്‍ ഹാജരായത്. കമലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, നന്ദിനി, കൃഷ്ണ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച
സിനിമ 1998ലാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെ കഥ സിദ്ദിഖിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ശ്രീനിവാസന്‍ ആണ്.
കൊയിലാണ്ടി മജിസ്‌ട്രേട്ട് കോടതിയിലാണ് കേസ്. കേസില്‍ സത്യചന്ദ്രന്റ മൊഴി ശ്രിനിവാസനെ കോടതി വായിച്ചു കേള്‍പ്പിച്ചു. കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments