ഭോപ്പാല്‍: പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. ചികിത്സക്കായി 5,000 രൂപ അടച്ചില്ലെന്നു കാട്ടിയാണ് യുവതിയെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചത്. മധ്യപ്രദേശിലെ ദോമോ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.
പ്രസവ വേദനയെ തുടര്‍ന്ന് ുവതിയുടെ ബന്ധുക്കളും ഭര്‍ത്താവുമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ കൈവശം ആവശ്യപ്പെട്ടത്രയും തുകയില്ലെന്നും ചികിത്സ നല്‍കണമെന്നും ഭര്‍ത്താവ് ബ്രജേഷ് റൈക്വാര്‍ ജീവനക്കാരോട് പറഞ്ഞെു. എന്നാല്‍ പണം അടക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് നഴ്‌സ് അറിയിച്ചത്.
അതേസമയം ഗര്‍ഭിണിയോട് പണം ആവശ്യപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രദേശത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നാരായണ്‍ സിങ് പറഞ്ഞു. ചികിത്സക്കായി യുവതിയെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.
Damoh: A pregnant lady was allegedly denied treatment by govt hospital staff for not paying Rs.5000 in Tendu Kheda yesterday. Narayan Singh, SDM says," statements of relatives revealed that hospital staff had demanded money. Proper action will be taken." #MadhyaPradesh pic.twitter.com/Xd4fssi4tE
— ANI (@ANI) January 30, 2019
Post Your Comments