KeralaLatest News

പോ​ലീ​സു​കാ​ര​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ കീ​ഴ​ട​ങ്ങി​യ എ​സ്‌എ​ഫ്‌ഐ നേ​താ​വ് റി​മാ​ന്‍​ഡി​ല്‍

തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ കീ​ഴ​ട​ങ്ങി​യ എ​സ്‌എ​ഫ്‌ഐ നേ​താ​വ് റി​മാ​ന്‍​ഡി​ല്‍. എ​സ്‌എ​ഫ്‌ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ന​സീ​മി​നെ 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ന​സീം ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ന​സീം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു​ള്ളി​ല്‍ ത​ന്നെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ രാ​ത്രി വ്യാ​പ​ക പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നസിം കീഴടങ്ങിയത്. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ മ​ന്ത്രി​മാ​രാ​യ എ.​കെ.​ബാ​ല​നും കെ.​ടി.​ജ​ലീ​ലും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ മു​ന്‍​നി​ര​യി​ല്‍ ന​സീം ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പുറത്തുവന്നിരുന്നു.

shortlink

Post Your Comments


Back to top button