ന്യൂഡല്‍ഹി: നഴ്സ്മാര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാന്‍ ഏതെങ്കിലും ഒരു സംസ്ഥാന രാജിസ്ട്രേഷന്‍ മതിയെന്ന് സുപ്രീംകോടതി. രജിസ്ട്രേഷന് നല്കിയ സംസ്ഥാനത്തു മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്ന നിബന്ധന ഭരണഘടന വിരുദ്ധമാണെന്നു ജസ്റ്റിസ് രോഹിങ്ടന്‍ നരിമാന് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. രജിസ്ട്രേഷന് ലഭിച്ച സംസ്ഥാനത്തു മാത്രമേ നഴ്സ്മാര് ജോലി ചെയ്യാന്‍ പാടുള്ളൂ എന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 1947 ലെ നഴ്സിംഗ് കൗണ്‍സില്‍ നിയമ പ്രകാരം അത്തരം നിബന്ധനകള്‍ നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments