ട്രേലിയയിലെ ഡാര്‍ലിംഗ് നദി മഞ്ഞു മൂടി കിടക്കുന്നതു സര്‍വസാധാരണമാണ് . ഇത്തവണയും വെളുത്ത പാളികള്‍ കൊണ്ട് നദിമൂടി കിടന്നപ്പോള്‍ മഞ്ഞാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷെ 1000 ഓളം മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയിലെ ഞെട്ടിപ്പിക്കുന്ന രംഗത്തിന്നാണ് അവര്‍ സാക്ഷിയായത്.
ഉയര്‍ന്ന താപനിലയും വെള്ളത്തിന്റെ ദൗര്‍ലഭ്യതയും വിഷാംശമുള്ള ആല്‍ഗെയുടെ സാന്നിധ്യവുമാണ് ആണ് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ ആല്‍ഗെയ്ക്കല്‍ വികസിക്കുകയും രാത്രിയിലെ തണുത്ത കാലാവസ്ഥയില്‍ അവ നശിക്കുകയും ചെയുമ്പോള്‍ നദിയിലെ വെള്ളത്തിലെ ഓക്‌സിജന്‍ അളവിനെ അത് പ്രതികൂലമായി ബാധിച്ചു.
വെള്ള പരവതാനി വിരിച്ചപോലെ ജനവാസ മേഖലകള്‍ക്ക് അടുത്തെല്ലാം മത്സ്യങ്ങളുടെ കൂട്ടമരണം ദൃശ്യമായി. ഓസ്ട്രേലിയയുടെ കിഴക്കന്‍ ഉള്‍പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും ജനജീവിതം ദുസ്സഹമാകുന്നുണ്ട്. വൈകിയെത്തിയ മണ്‍സൂണ്‍ ഉത്തര മേഖലകളിലും ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്നതിനു കാരണമായി. ജനുവരി മധ്യത്തോടെ ആരംഭിച്ച വര്‍ഷകാലം പ്രളയത്തിനും കാരണമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീകരമായ മുഖങ്ങളാണ് ഓഷിയാനയിലെ ഏറ്റവും വലിയ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
Post Your Comments