മെല്‍ബണ്‍: വിക്‌റ്റോറിയയിലെ മെല്‍ബണില്‍നിന്ന് കിഴക്ക് 200 കിലോമീറ്റര്‍ മാറി ഈസ്റ്റ് ഗിപ്പ്‌സ് ലാന്‍ഡില്‍ കൊടുംചൂടിനെ തുടര്‍ന്ന് പിടഞ്ഞു മരിച്ചത് 2000 വവ്വാലുകള്‍. വവ്വാലുകള്‍ വൃക്ഷങ്ങളില്‍ നിന്നും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇവിടുത്തെ പരിസ്ഥിതി വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ബൈന്‍സ്‌ഡെലില്‍ 1513 വവ്വാലുകളാണ് ചൂട് താങ്ങാനാവാതെ ചത്തുവീണത്. ഇവിടെനിന്നും 60 കിലോമീറ്റര്‍ അകലെയുള്ള മഫ്രയില്‍ ചത്ത വവ്വാലുകളുടെ എണ്ണം 900 ആയി.ഇതോടെ ഈസ്റ്റ് ഗിപ്പ്‌സ് ലാന്‍ഡ് മേഖലയില്‍ വവ്വാലുകളുടെ സംഖ്യയില്‍ മൂന്നില്‍ ഒന്നും ഇല്ലാതായിരിക്കുകയാണ്.
ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്ന താപനില 48.5 ആയിരുന്നു. പ്രശ്‌നം നിയന്ത്രിക്കാന്‍ ഈ പ്രദേശങ്ങളിലെ വനം വകുപ്പ് അധികൃതര്‍ക്കുംഒപ്പം മൃഗചികിത്സ വിഭാഗത്തിനും പോലീസിനും കൗണ്‍സിലിനും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി പരിസ്ഥിതി വകുപ്പ് അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments