മാഡിസണ്‍: ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍ കൊടുംശൈത്യത്തില്‍. മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത്. താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിച്ചേരാനുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകര്‍.
വരും ദിനങ്ങളില്‍ താപനില ഇരട്ടിയോളം കുറയുമെന്നാണ് നിഗമനം. വിദ്യാഭ്യാസം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ അവശ്യസര്‍വീസുകളെ ശൈത്യം ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. വിമാനഗതാഗതവും തടസ്സപ്പെട്ടു.
Post Your Comments