KeralaLatest News

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌കര്‍

കൊച്ചി : ഈയിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍. മരണ സമയത്ത് സീന ബിഹാറിലായിരുന്നു. രാവിലെ ബ്രിട്ടോയെ ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു. രാവിലെ മുതലേ ശ്വാസ തടസം ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നും പറയുന്നു.

പക്ഷേ അതേ കുറിച്ചും പലരും പലതാണ് പറഞ്ഞത്. കാര്‍ഡിയാക് പേഷ്യന്റ് എന്നാണ് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ല.

ബ്രിട്ടോയുടെ ജീവനില്ലാത്ത ശരീരം കാണുന്ന അവസ്ഥയില്‍ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് പോലും എനിക്ക് മനസിലായില്ല. അവസാനമായി സൈമണ്‍ ബ്രിട്ടോയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയണം. പല കാര്യങ്ങളും ഞാന്‍ അറിഞ്ഞു. അത് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ല- സീന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button