
തിരുവനന്തപുരം: കേരളത്തെക്കുറിച്ച് ഒന്നും അറിയാത്ത ആരോ എഴുതി നല്കിയ പ്രസംഗം കണ്ണടച്ച് വായിച്ചതാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിനയായതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ മെമ്ബര്‍ ബൃന്ദാ കാരാട്ട് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഒഫ് ഇന്ത്യ (ബെഫി ) ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ടാഗോര്‍ തീയറ്ററില്‍ നടന്ന വനിതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബൃന്ദാ. കേരളത്തില്‍ മതിയായ ആശുപത്രികളും വിദ്യാഭ്യാസ്ഥാപനങ്ങളും ഇല്ലെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിരുന്നു ബൃദ്ധയുടെ പരാമര്‍ശം.
ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമടക്കം മികച്ച കുതിപ്പ് കാഴ്ചവച്ചുകൊണ്ടിരിക്കുന്ന കേരളത്തെ എന്ത് അടിസ്ഥാനത്തിലാണ് വികസനം മുരടിച്ച സംസ്ഥാനമെന്ന് രാഹുല്‍ പറഞ്ഞതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരുപക്ഷേ അദ്ദേഹം ഉത്തര്പ്രദേശിനെക്കുറിച്ചാകും പറഞ്ഞത്. കേരളത്തെക്കുറിച്ച് ഒന്നും അറിയാതെ ആരോ എഴുതി നല്കിയ പ്രസംഗം കണ്ണടച്ച് വായിച്ച രാഹുല്‍ ഗാന്ധി കേരളത്തെക്കുറിച്ച് പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നുംബൃന്ദാ കാരാട്ട് പറഞ്ഞു.
Post Your Comments