നാഗ്പുര്‍: സ്‌കൂളില്‍ റിപ്പബ്‌ളിക് ദിന ചടങ്ങില്‍ പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥിനികള്‍ക്കു നേര്‍ക്ക് പണം വാരിയെറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്‍. പ്രമോദ് വാക്കെ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് പണം വിതറിയത്.
നാഗ്പൂരിലെ ഒരു സ്‌കൂളിലായിരുന്നു സംഭവം. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ഥിനികള്‍ക്കുമേല്‍ മദ്യലഹരിയിലായിരുന്ന പ്രമോദ് കറന്‍സി നോട്ടുകള്‍ വാരി വിതറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഭിവാപുര്‍ പോലീസ് സ്റ്റേഷനു കീഴിലെ നന്ദിലായിരുന്നു പ്രമോദിനു പോസ്റ്റിംഗ് നല്‍കിയിരുന്നത്. യൂണിഫോമിലാണ് ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്കു മേല്‍ പണം വാരി വിതറിയത്.
Post Your Comments