ആലപ്പുഴ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരി മരണത്തിനു കീഴടങ്ങി. ചെങ്ങന്നൂരിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റു ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവല്ല ഓതറ സ്വദേശിനി ഇന്ദിരയാണ് മരിച്ചത്.
ചെങ്ങന്നൂർ ബഥേൽ ജങ്ഷഷനിൽ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പുതിയ പാചക വാതക സിലിണ്ടറിന്റെ അടപ്പ് മാറ്റവേ വാതക ചോർച്ച ഉണ്ടാവുകയും തൊട്ടടുത്തുണ്ടായിരുന്ന അടുപ്പിൽ നിന്ന് തീ പടരുകയുമായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും ഇടുങ്ങിയ റോഡായതിനാൽ എത്താൻ വൈകി. തീയണച്ചശേഷം ഇന്ദിരയെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വണ്ടാനത്തേക്ക് മാറ്റുകയായിരുന്നു.
Post Your Comments