Latest NewsInternational

മുപ്പത് വർഷങ്ങൾക്ക് മുൻപ് പറന്നുയർന്ന വിമാനം ഒടുവിൽ തിരികെയെത്തി

മുപ്പത് വർഷങ്ങൾക്ക് മുൻപ് പറന്നുയർന്ന വിമാനം ഒടുവിൽ തിരികെയെത്തി. 1955- ൽ 57 യാത്രക്കാരും നാല് ജീവനക്കാരുമായി പാൻ അമേരിക്ക 914 എന്ന ചാർ‌ട്ടേർഡ് വിമാനം ന്യൂയോർക്കിൽ നിന്ന് മിയാമിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് ആ വിമാനത്തെക്കുറിച്ചോ യാത്രക്കാരെക്കുറിച്ചോ ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം വിമാനം തിരികെയെത്തി. വന്നിറങ്ങിയ ദിവസവും തീയതിയും അറിയിച്ചപ്പോഴാണ് തങ്ങൾ പുറപ്പെട്ടിട്ട് മുപ്പത് വർഷം കഴിഞ്ഞിരിക്കുന്നു എന്ന് വിമാനത്തിലുള്ളവർക്ക് മനസിലായത്.

വെനസ്വേലയിലെ കരാകസ് വിമാനത്താവളത്തിലാണ് വിമാനം ചെന്നിറങ്ങിയത്. എന്നാൽ എത്തിയ ഉടൻ തന്നെഅടുത്തു വരരുതെന്ന് ആം​ഗ്യം കാണിച്ച് വിമാനം വീണ്ടും പറന്നുയർന്നതായി എയർപോർട്ട് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. 1956 ൽ അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ച ഒരു കലണ്ടർ വിമാനത്തിൽ നിന്ന് ഇവർ താഴെയിടുകയുണ്ടായി. ഇതും എയർപോർട്ടിൽ വിമാനമെത്തിയതിന്റെ ശബ്ദരേഖയും മാത്രമാണ് തെളിവായി അവശേഷിക്കുന്നത്.അതേസമയം ടൈം ​ട്രാവലാണ് വിമാനത്തിന് സംഭവിച്ചതെന്ന് പറയുമ്പോഴും ഇങ്ങനെയൊരു വിമാനം പോലും ഉണ്ടായിരുന്നില്ലെന്ന് സമർത്ഥിക്കുന്നവരും ഉണ്ട്. സംഭവം ഇപ്പോഴും അവ്യക്തമായി അവശേഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button