Latest NewsIndia

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം? ടൈംസ്‌ നൗ സര്‍വേ ഫലം പുറത്ത്

തിരുവനന്തപുരം•ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുമെന്ന് ടൈംസ്‌ നൗ-വി.എം.ആര്‍ സര്‍വേ. കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധ്യപത്യ മുന്നണി (യു.ഡി.എഫ്) 16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. സി.പി.എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) വെറും മൂന്ന് സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.

2014 പൊതുതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 12 സീറ്റുകളിലും എല്‍.ഡി.എഫ് 8 സീറ്റുകളിലുമാണ് വിജയിച്ചത്.

മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വേ ഫലം ഇങ്ങനെ,

 

തമിഴ്നാട്

39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യം 35 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം സീറ്റുകള്‍ നേടാനിടയില്ല. എ.ഐ.എ.ഡി.എം.കെ 4 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വേ.

2014 ല്‍ എ.ഐ.എ.ഡി.എം.കെ 39 ല്‍ 37 സീറ്റുകള്‍ നേടിയപ്പോള്‍ യു.പി.എ സഖ്യത്തിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ബി.ജെ.പിയും മറ്റുള്ളവരും ഓരോ സീറ്റ് വീതം നേടിയിരുന്നു.

കര്‍ണാടക 

28 സീറ്റുകളുള്ള കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും 14 സീറ്റുകള്‍ വീതം നേടുമെന്ന് സര്‍വേ പറയുന്നു.

2014 ല്‍ ഇവിടെ ബി.ജെ.പി 17 ഉം കോണ്‍ഗ്രസ് 11 സീറ്റിലുമാണ് വിജയിച്ചത്.

ആന്ധ്രാപ്രദേശ്

25 സീറ്റുകളുള്ള ആന്ധ്രയില്‍ ജഗ്മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് 23 സീറ്റുകളും നേടുമെന്ന് സര്‍വേ. തെലുങ്ക് ദേശം പാര്‍ട്ടി വെറും 2 സീറ്റില്‍ ഒതുങ്ങും.

2014 ല്‍ ടി.ഡി.പി 15 സീറ്റുകളിലും, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി 8 സീറ്റുകളിലും വിജയിച്ചപ്പോള്‍ ബി.ജെ.പി 2 സീറ്റുകള്‍ നേടിയിരുന്നു.

തെലങ്കാന  

ആകെയുള്ള 17 സീറ്റുകളില്‍ 10 എണ്ണത്തില്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) വിജയിക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 5 ഉം ബി.ജെ.പിയും മറ്റുള്ളവരും ഓരോ സീറ്റുകള്‍ വീതം നേടുമെന്നും സര്‍വേ.

2014 ലെ കക്ഷി നില. ടി.ആര്‍.എസ്-12, കോണ്‍ഗ്രസ്-2, ബി.ജെ.പി-1, മറ്റുള്ളവര്‍ -2

shortlink

Related Articles

Post Your Comments

Related Articles


Back to top button