കു ട്ടാനാട്ടിലെ ഷൂട്ടിങ്ങ് സെെറ്റുകളില്‍ ഒരു ചെറു പുഞ്ചിരിയോടെ സജീവ സന്നിധ്യമായിരുന്ന കാവാലം അച്ചാമ്മ എന്നറിയപ്പെടുന്ന വയോധിക ഇനി ഷൂട്ടിങ്ങ് സെെറ്റുകളില്‍ വരില്ല. കുട്ടാനാടിനോടും സിനിമക്കാരോടും യാത്രചൊല്ലി അവര്‍ ഓര്‍മ്മയായി. അവസാനമായി അച്ചാമ്മയുടെ സാന്നിധ്യമറിഞ്ഞത് നടന്‍ വിജയ് സേതുപതിയുടെ മാമാനിതന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെെറ്റായിരുന്നു. ചില മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്ന അച്ചാമ്മ അവിവാഹിതായാണ്. സേതുപതിയുടെ സെെെറ്റില്‍ കുഴഞ്ഞ് വീണാണ് മരിച്ചത് . ഉടനെ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അച്ചാമ്മ യാത്രയാകുകയായിരുന്നു.
https://www.facebook.com/vipin.chandran.397/posts/1958786244219978
ഞാന്‍ സല്‍പ്പേര് രാമന്‍ കുട്ടി എന്ന സിനിമയില്‍ ചെറിയൊരു വേഷവും അച്ചാമ്മ കെട്ടിയിട്ടുണ്ട്. ഷൂട്ടിങ്ങ് സെെറ്റില്‍ ആരാധകര്‍ക്കിടയില്‍ നിന്ന് അച്ചാമ്മയെ നടന്‍ വിജയ് സേതുപതി എന്തുകൊണ്ടോ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ അടുത്തേക്ക് ചെല്ലുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. മരുന്ന് വാങ്ങാന്‍ പണം ഇല്ലാ മോനെ എന്നാണ് അച്ചാമ്മ സേതുപതിയോട് പറഞ്ഞത്. ഉടന്‍ സേതുപതി അരികില്‍ നിന്ന സഹായിയോട് പണം ആവശ്യപ്പെടുകയും കോസ്റ്റ്യൂമറായ ഇബ്രാഹാമില്‍ നിന്ന് പേഴ്സ് വാങ്ങി അതില്‍ എത്ര തുക ഉണ്ടെന്ന് കൂടി നോക്കാതെ അച്ചാമ്മാക്ക് നല്‍കുകയായിരുന്നു.
Post Your Comments